gnn24x7

കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു.

0
188
gnn24x7

റാന്നി: കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ കാണാതായത്.

രോഗികളുമായി അടുത്തിടപഴകിയവരുടെ പട്ടികയില്‍ സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളയാളാണ് കാണാതായയാള്‍. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതരുടെ ശ്രദ്ധമാറിയപ്പോള്‍ ഓടിപ്പോവുകയായിരുന്നു. അതിനിടെ പത്തനം ത ിട്ടയില്‍ ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടു വയസുകാരിയെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്.

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ 07.03.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

102 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതിനിടെ കൊറോണ വൈറസ് ബാധയെപറ്റി സമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here