gnn24x7

കൊറോണ വൈറസ്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്ന് കളക്ടര്‍ എസ്.സുഹാസ്

0
214
gnn24x7

എറണാകുളം: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രത ശക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര യോഗവും ചേര്‍ന്നു.

കോവിഡ് ബാധിത പ്രദേശങ്ങളായ ചൈന, ഇറ്റലി, സൗത്ത് കൊറിയ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റലിയില്‍ നിന്നും വന്നവര്‍ റിപ്പോര്‍ട്ടു ചെയ്യുകയോ പരിശോധനയ്ക്ക് വിധേയമാവുകയോ ചെയ്തിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ അയിയന്തര യോഗം ചേര്‍ന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്ന് യോഗം പരിശോധിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്നും യോഗം പരിശോധിച്ചു.

അതേസമയം വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച നടന്നിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ പത്തനംതിട്ട സ്വദേശികള്‍ എത്തിയ ദിവസം രാവിലെ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

വിദേശത്തെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

അന്നേദിവസം പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനത്തിലുണ്ടായ മുഴുവന്‍ ആളുകളുടെയും പേരും മേല്‍വിലാസവും അതാത് ജില്ലകളിലെ ആരോഗ്യ വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം 29നാണ് മൂന്നുപേരും ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയത്. മൂന്ന് പേര്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കോറോണ ബാധ സ്ഥരീകരിച്ചിരിക്കുന്നത്.

പനിയായി താലൂക്ക് ആശുപത്രിയില്‍ എത്തിയ ബന്ധുക്കളെ ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരില്‍ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.

ഇറ്റലിയില്‍ നിന്ന് തിരിച്ചു വന്നവരില്‍ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ല ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. അവര്‍ ആശുപത്രിയിലേക്ക് മാറുവാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here