gnn24x7

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി; വി.എസ്. ജയകുമാറിനെതിരെ റിപ്പോര്‍ട്ട്

0
215
gnn24x7

തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരേയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ശബരിമലയില്‍ പാത്രങ്ങള്‍ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുന്‌പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. 1.81 കോടി രൂപയുടെ അഴിമതി നടത്തിയതായും ഓഡിറ്റ് സമയത്ത് ബന്ധപ്പെട്ട രേഖകള്‍ മറച്ചുവച്ചതായും ഫയലുകള്‍ നശിപ്പിച്ചതായും കണ്ടെത്തി.

നടപടിക്രമങ്ങള്‍ പാലിക്കാതെ കരാറുകാര്‍ക്ക് പണം നല്‍കിയെന്നും അവിഹിതമായി ദേവസ്വം കമ്മീഷണര്‍ പദവി നേടിയെടുത്തെന്നും ഹൈക്കോടതി ഇടപെട്ട് ഇതു റദ്ദാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

2014-15 കാലത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് അംഗമായിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാര്‍ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏഴും തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെറ സഹോദരനാണ് ജയകുമാര്‍.

ജയകുമാറിനെതിരെ ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെഗ അന്തിമ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ദ എന്‍ വാസുവിന് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന് പുറമേ, ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള ശിപാര്‍ശകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here