gnn24x7

കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

0
182
gnn24x7

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണിത്. ദേശീയവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയിരുന്നു. അതുകൊണ്ട് അടിയന്തരമായി ഈ കാര്യത്തിൽ ഇടപെടുകയും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൂട്ടുപുഴയിൽ സംസ്ഥാനാന്തര പാത കർണാടക മൺമതിൽ നിർമിച്ച് അടയ്ക്കുകയായിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമവായ ശ്രമങ്ങൾ തള്ളിയാണു കർണാടക നടപടി. ഇതോടെ ആവശ്യ സേവനങ്ങളുമായുള്ള ചരക്കു ഗതാഗതം പൂർണമായി നിലച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here