gnn24x7

ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‌ച്ച് 26ന്

0
231
gnn24x7

ന്യൂഡൽഹി: ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‌ച്ച് 26ന് നടക്കും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്. മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്.

വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം

1. മഹാരാഷ്ട്ര- 7
2. ഒഡീഷ-4
3. തമിഴ്നാട്- 6
4. പശ്ചിമബംഗാൾ‌- 5(ഈ നാല് സംസ്ഥാനങ്ങളിലെയും നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും)
5. ആന്ധ്രാപ്രദേശ്- 4
6. തെലങ്കാന- 2
7. അസം- 3
8. ബിഹാർ-5
9. ഛത്തീസ്ഗഡ്- 2
10. ഗുജറാത്ത്- 4
11. ഹരിയാന- 2
12. ഹിമാചൽ പ്രദേശ്- 1
13. ജാർഖണ്ഡ്- 2
14. മധ്യപ്രദേശ്- 3
15. മണിപ്പൂർ- 1
16. രാജസ്ഥാൻ- 3
(ഈ 12 സംസ്ഥാനങ്ങളിലെ നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ ഒൻപതിന് അവസാനിക്കും)
17. മേഘാലയ- 1
(നിലവിലെ അംഗത്തിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കും)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here