gnn24x7

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: 20 പേർ അവശനിലയിൽ

0
194
gnn24x7

കായംകുളം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കായംകുളം ടൗൺ യു.പി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20ഓളം കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ചവർക്കാണ് രാത്രി മുതൽ ക്ഷീണവും വയറുവേദനയും അനുഭവപ്പെട്ടത്.

ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ കുട്ടികൾ ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സ്കൂൾ അധിതൃതർ പറയുന്നത്. സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.കൊല്ലത്ത് അങ്കണവാടിയിലെ കുട്ടികൾക്കും ഭക്ഷ്യവിഷബാധ ഏറ്റു. കൊല്ലം കൊട്ടാരക്കരയിൽ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ വിതരണം ചെയ്ത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോപണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here