gnn24x7

അദാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ പദവിയിൽ മുകേഷ് അംബാനി

0
116
gnn24x7

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവി തിരിച്ചുപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 99.7ബില്യൺ ഡോളറാണ്. 98.7 ബില്യൺ ആണ് ഗൗതം അദാനിയുടെ ആസ്തി. ശതകോടീശ്വരന്മാരുടെ ആഗോള പട്ടികയിൽ അംബാനിക്ക് തൊട്ടുപിന്നിലാണ് ഗൗതം അദാനി.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ കുതിച്ചുയർന്നതാണ് മുകേഷ് അംബാനിയുടെ ആസ്തി വർദ്ധിക്കാൻ കാരണമായത്.

ഈ വർഷം ആർഐഎൽ ഓഹരികൾ 16ശതമാനത്തിലധികം ഉയർന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 2022 ൽ മുകേഷ് അംബാനിയുടെ ആസ്തി 9.69 ബില്യൺ ഡോളർ വർദ്ധിച്ചു. അതേസമയം, 227 ബില്യൺ ഡോളർ ആസ്തിയുമായി എലോൺ മസ്ക് ലോകത്തിലെ ധനികന്മാരുടെ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആഗോള പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 149 ബില്യൺ ഡോളർ ആസ്തിയുള്ല ആമസോൺ സിഇഒ ജെഫ് ബെസോസ് ആണ് രണ്ടാം സ്ഥാനത്ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here