കോട്ടയം: മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും.
വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വ്വകലാശാലയില്‍ ഒരുക്കിയിരിക്കുന്നത്. പതിനൊന്നു മണിയോടെ സര്‍വകലാശാല ആസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ മൂന്നുമണി വരെ സര്‍വകലാശാലയില്‍ തുടരും. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. സന്ദര്‍ശനത്തില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്.