ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനമെന്ന് സുനിത അറിയിച്ചു.
2018 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ നയിച്ചത് സുനിതയായിരുന്നു. ഈ വര്‍ഷം ടോക്കിയോവില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാല്‍ പരിക്കാണ് വില്ലനായതെന്നും 28-കാരിയായ സുനിത പറഞ്ഞു.
ഇന്ത്യയ്ക്കായി 139 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2008 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന സുനിത 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു.
2016 ലെ റിയോ ഒളിംപിക്‌സിലും ലോകകപ്പിലും കളിച്ചിട്ടുണ്ട്. ഡോക്ടറുമായി സംസാരിച്ചിരുന്നെന്നും കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സുനിത പറഞ്ഞു.