gnn24x7

അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികൾ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

0
466
gnn24x7

ഡബ്ലിൻ: ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആവേശം തെല്ലും ചോരാതെ അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 31 ന് ഡൺഗാർവൻ ഫുട്ബോൾ ക്ലബ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെല്ലാം അവിസ്മരണീയമായ ഒന്നായി മാറി.

ക്രിസ്മസ് കാരൾ ഗാനങ്ങളിലൂടെ ആരംഭിച്ച പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സാന്റാ അപ്പൂപ്പന്റെ കടന്നുവരവ് കുട്ടികളെയും ഒരുപോലെ മുതിർന്നവരെയും ആവേശത്തിലാഴ്ത്തി. പരിപാടികൾക്ക് മാറ്റുകൂട്ടുന്നതായിരുന്നു അവതാരകനായ പ്രശോഭിന്റെ നർമ്മ ചടുലമായ അവതരണം. കലാപരിപാടികൾക്ക് പങ്കുചേർന്നു കുട്ടികളും അവരുടേതായ മികച്ച സംഭാവനകൾ നൽകി. ക്സിസ്തുമസ്സ്‌ നേറ്റിവിറ്റി പ്ലേയും അനുഗ്രഹീത ഗായികമാരുടെ ഗാനാലാപനവും പരിപാടിയെ ആസ്വാദ്യകരമാക്കി.

വാട്ടർഫോർഡ് മലയാളികളുടെ പ്രിയപ്പെട്ട ” സ്‌പൈസ് വേൾഡ് ” വാട്ടർഫോർഡ് പ്രധാന സ്പോൺസർ ആയ ആഘോഷപരിപാടികളിൽ ഭാഗ്യ സമ്മാനജേതാക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത് നാട്ടിൽനിന്നും സന്ദർശനത്തിന് വന്ന ജൂണി-സുജിത് ദമ്പതികളുടെ മാതാപിതാക്കളായിരുന്നു.

ആഘോഷപരിപാടികളുടെ പ്രധാന കോർഡിനേറ്റർമാരായ സോനുവും മനോജ് കുമാറും അവരുടെ സംഘാടക മികവുകൊണ്ട് ശ്രെദ്ധേയരായി.

ഹോളിഗ്രൈൽ ന്യൂറോസ്സ് ഒരുക്കിയ രുചികരമായ ഭക്ഷണം ഏവർക്കും ആസ്വാദ്യകരമായി. പുതുവർഷത്തിന്റെ ആശംസകൾ പരസ്പരം നേർന്നുകൊണ്ട് 2010ലേക്ക് ഡൺഗാർവൻ മലയാളികളും പ്രവേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here