gnn24x7

കാസർകോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

0
267
gnn24x7

കാസർകോട്: കാസർകോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. നിലവിൽ അച്ഛനടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ കുട്ടിയുടെ അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.

പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയിൽ പറഞ്ഞ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പോക്സോ കേസെടുക്കമെന്നും പൊലീസ് അറിയിച്ചു.

പതിനാറുകാരി നീലേശ്വരം സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ മദ്രസാധ്യാപകനായ അച്ഛൻ,  റിയാസ്, മുഹമ്മദലി, ഇജാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. എട്ടാം ക്ലാസ് മുതൽ വീട്ടിൽ വച്ച് പല തവണ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മറ്റ്‌ ആറ്  പേരും പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് രണ്ട് മാസം മുമ്പ് പെൺകുട്ടി ഗർഭിണിയാവുകയും ഗർഭം അലസിപ്പിക്കുകയുമുണ്ടായി. ഈ വിവരമറിഞ്ഞ അമ്മാവൻ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

കേസില്‍ അമ്മയ്‍ക്കെതിരെയും പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. പീഡനവിവരം മറച്ചുവച്ചതിനാണ് കേസ്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്. വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here