gnn24x7

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്

0
847
gnn24x7

കൊച്ചി: രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. ഇതോടെ സിലിണ്ടറൊന്നിന് 25 രൂപ കൂടി 866 രൂപ 50 പൈസ ആയി. അതേസമയം വാണിജ്യ സിലിണ്ടറിൻ്റെ വില നാല് രൂപ കുറച്ച് 1619 രൂപയാണ് നിലവിലെ വില.

മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക (LPG) സബ്സിഡിയും നിര്‍ത്തലാക്കി. വാണിജ്യ സിലിണ്ടറിന് ഈ വർഷം മാത്രം 303 രൂപയാണ് വർധിപ്പിച്ചത്.

gnn24x7