gnn24x7

മുല്ലപെരിയാർ ഡാം തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം

0
175
gnn24x7

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഒരു സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുക്കി വിടുന്നത്. രണ്ട് മണിക്കൂറിനു ശേഷം ഇത് ആയിരം ഘനയടിയായി ഉയർത്തും.

പെരിയാർ തീരത്ത് ജാഗ്രത തുടരണമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. വള്ളക്കടവ്, വണ്ടിപ്പെറിയാർ, ചപ്പാത്ത്, ഉപ്പുത്തുറ എന്നിവിടങ്ങൾ വഴി ഒഴുകി വെള്ളം ഇടുക്കി ഡാമിലാണ് എത്തുന്നത്.

വരും ദിവസങ്ങളിൽ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താൽ ഡാം തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകൾ തുറന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here