gnn24x7

‘അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്’; സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

0
186
gnn24x7

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.

സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.

ഇതേതുടർന്നാണ് ഇക്കാര്യത്തിൽനിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തീരുമാനമെടുത്തത്. പുതിയ സർവീസ് ഭേദഗതി അനുസരിച്ച ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സർക്കാർ അനുവദിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here