gnn24x7

അതിർത്തി അടച്ചു; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

0
194
gnn24x7

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ ആണ് മരിച്ചത്.
ഹൃദ്രോഗത്തിന് മംഗളൂരുവില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയിരുന്നത്.

അതേസമയം, കാസര്‍ഗോഡ്- മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ണാടക.

കാസര്‍ഗോഡ് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു.

കൂട്ടത്തില്‍ രോഗികള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞത്.

വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാത തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here