gnn24x7

ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം; കൊല്ലം കോണ്‍ഗ്രസില്‍ കൂട്ടരാജി

0
503
gnn24x7

കൊല്ലത്ത് ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്‌.

കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ മെയിൽ അയച്ചിരുന്നു.

അതേ സമയം കുണ്ടറ സീറ്റില്‍ തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

gnn24x7