gnn24x7

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പുതിയ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്

0
302
gnn24x7

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായും ബി സന്ധ്യയെ ഫയർഫോഴ്‌സ് മേധാവിയയും നിയമിച്ചപ്പോൾ എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.

എഡിജിപി അനിൽകാന്ത് ആണ് റോഡ് സുരക്ഷാ കമ്മീഷണർ. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി നിയമിച്ചു. യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്‌ടറായി നിയമിതനാകും.

ക്രൈംബ്രാഞ്ച് ഐജിയായി സ്‌പർജൻ കുമാർ നിയമിതനാകും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവാണ്. എ അക്‌ബർ തൃശൂർ ഡി ഐ ജിയും കെബി രവി കൊല്ലം എസ്‌പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്‌പി, പാലക്കാട് ജില്ല പോലീസ് മേധാവിയായി സുജിത് ദാസിനെ നിയമിക്കും. ആര്‍.ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും.

gnn24x7