gnn24x7

നടൻ രജിനികാന്തിന്റെ വീടിനു മുൻപിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആരാധകൻ ഗുരുതരാവസ്ഥയിൽ

0
415
gnn24x7

ചെന്നൈ: നടൻ രജിനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം അറിയിച്ചതിനു പിന്നാലെ നടന്റെ വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആരാധകൻ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ചെന്നൈ സ്വദേശിയായ മുരുകേശൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ് നാട്ടിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തത്.

gnn24x7