gnn24x7

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ

0
208
gnn24x7

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ. 48 വർഷത്തെ ബന്ധമുപേക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും സംവാദങ്ങൾക്കും വോട്ടെടുപ്പുകൾക്കും ശേഷമാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്.

അതേസമയം, ബ്രെക്സിറ്റിന് ശേഷവും ഇ.യുവുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാർ ഇന്ന് മുതൽ നിലവിൽവന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെ ബിൽ നിയമമായി.

പുതുവർഷം പുതിയൊരു തുടക്കമാവട്ടേയെന്നും ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനൊത്തും ലക്ഷ്യബോധത്തോടെയും നമ്മൾ ഈ ചുമതല ഏറ്റെടുക്കുമെന്നും – ബോറിസ് ജോൺസൺ പറഞ്ഞു.

ബിൽ ഒറ്റദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോട് ബോറിസ് ജോൺസൺ നന്ദി രേഖപ്പെടുത്തി. മുൻപ് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here