gnn24x7

“ആന്റണിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല’; പാർട്ടിയിൽ അവഗണന നേരിടുന്നതായി ശശി തരൂർ

0
171
gnn24x7

എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി അറിയിച്ച് ശശി തരൂർ. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെന്ന് തരൂർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ഉൾപ്പെടെ തനിക്ക് അർഹതപ്പെട്ട അവസരം നൽകുന്നില്ല. തന്റെ കാഴ്ച്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേർത്ത് പാർട്ടിക്ക് വിധേയനാകാനാകില്ലെന്നും ശശി തരൂർ പറഞ്ഞു.

ആന്റണി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതിനെ ഞാൻ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കൾ എന്നോടൊപ്പമുണ്ടെന്നും തരൂർ പറഞ്ഞു .

പാർട്ടിയിൽ അധികാര വികേന്ദ്രീകരണം വേണമെന്നും ശശി തരൂർ ആവശ്യപ്പെടുന്നു. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡൽഹിയിൽ നിന്നാണ്. സോണിയ ഗാന്ധിയുടെ ഒപ്പില്ലെങ്കിൽ ഒരു ജില്ലാ അധ്യക്ഷനെ നമുക്ക് മാറ്റാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽ താൻ യഥാർത്ഥ നെഹ്റു സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്റെ റോൾ എന്താണെന്നും ശശി തരൂർ ചോദിക്കുന്നു.സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുറച്ചുകൂടി ശക്തിയും അധികാരവും നൽകണമെന്ന് തരൂർ തുറന്നടിച്ചു.

താൻ യഥാർത്ഥ നെഹ്റു ലോയലിസ്റ്റാണെന്ന് തരൂർ ഊന്നിപ്പറയുന്നു. വളരെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ ലോയൽറ്റിയുടെ പ്രശ്നം എവിടെയാണ് വരുന്നതെന്നും ശശി തരൂർ ചോദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here