gnn24x7

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

0
205
gnn24x7

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറത്തിറക്കി. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിപണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്നാവശ്യവുമായി നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനെ തുടർന്ന് കേരള സർക്കാർ ഓൺലൈൻ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

ഓൺലൈൻ ചൂതാട്ടംതടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകൻ പോളി വടക്കൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും ഓൺലൈൻ ചൂതാട്ടത്തിൽ യുവാക്കൾ ആകർഷിക്കപ്പെടുന്നുണ്ടെന്നും ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്‍ഗീസ് എന്നീ താരങ്ങള്‍ക്ക് കേരള ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here