gnn24x7

ഗസ്സയിലെ ജീവിതം നരകതുല്യം; ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ

0
76
gnn24x7

ജനീവ: ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്. പ്രശ്നത്തിന് യഥാർഥ പരിഹാരം കാണാനും അദ്ദേഹം ​അഭ്യർഥിച്ചു.

‘കൂടുതൽ യുദ്ധം, വിദ്വേഷം, വേദന, നാശം എന്നിവയല്ലാതെ യുദ്ധം ഒരു പരിഹാരവും നൽകുന്നില്ല എന്നതാണ് സ്വന്തം അനുഭവം. അതിനാൽ നമുക്ക് സമാധാനം തെരഞ്ഞെടുത്ത് ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാം’ -ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിനോട് ഗസ്സയിലെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചക്കിടെ ടെഡ്രോസ് പറഞ്ഞു. ഗസ്സയിൽ കൂടുതൽ ആളുകൾ പട്ടിണിയും രോഗവും മൂലം മരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7