gnn24x7

നെറ്റ്ഫ്ലിക്സ് ജീവനക്കാരെ പിരിച്ചുവിട്ടു

0
219
gnn24x7

നെറ്റ്ഫ്ലിക്സ് 4 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഏകദേശം 300 പേർക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതും ജീവനക്കാർക്ക് ജോലി നഷ്ടമായതും.

കമ്പനിയുടെ ഈ തീരുമാനത്തിലൂടെ അമേരിക്കയിൽ മാത്രം 150ഓളം പേർക്ക് ജോലി നഷ്ടമാകും എന്നാണ് വിവരം. ലോകത്ത് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും.

 വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട് തങ്ങൾ എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കുക ഒഴിവാക്കാൻ പറ്റാത്ത കാര്യമായി. അതിനാലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here