gnn24x7

വിദേശ മലയാളികൾക്ക് ഇപ്പോൾ കേരളത്തിലെത്താതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം; വിശദാംശങ്ങൾ അറിയാം…

0
1941
gnn24x7

അയർലണ്ട്: വിദേശ മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിനായി പുതിയ ഒരു നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അഞ്ചു വർഷം കൂടുമ്പോൾ ഡ്രൈവിങ് ലൈസൻസ് പുതുക്കണമെന്ന നിയമാമായിരുന്നു ആദ്യം നിലവിലുണ്ടായിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഇത്തരത്തിൽ പുതുക്കുന്ന രീതി എടുത്തു മാറ്റുകയായാണുണ്ടായത്. അതിലൂടെ ഇപ്പോൾ ഒരു വർഷം കഴിയുമ്പോൾ അസാധുവാകുകയാണ് ചെയ്യുന്നത്. ഇതോടെ വിദേശത്തുള്ളവർ നാട്ടിലെത്തി ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കി ലേണേഴ്സും റോഡ് ടെസ്റ്റും ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ട ബുദ്ധിമുട്ടുണ്ട് നേരിട്ടിരുന്നു. എന്നാൽ ഈ ബുദ്ധിമുട്ടുകൾ നേരിടാതെ തന്നെ ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ലൈസൻസ് കാലാവധി കഴിഞ്ഞാലും ഒരു വർഷം വരെ വാഹനം ഓടിയ്ക്കാനുള്ള അനുമതി മുൻപ് ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര ഗവണ്മെന്റ് ഈ സൗകര്യം റദ്ദാക്കി. ഈ മാറ്റം ഒന്നാം തീയതിമുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. എന്നാൽ സെൻട്രൽ ഗവണ്മെന്റ് ഈ സൗകര്യം റദ്ദാക്കി. ഇതോടെ തീയതി കഴിയുന്ന ദിവസം തന്നെ ലൈസൻസ് അസാധുവാകും. അതിന് ശേഷം പിഴ ഈടാക്കുന്നതാണ്. അതുകൊണ്ടു കഴിയുന്നതും ലൈസൻസ് കാലാവധി തീരുന്നതിന് മുൻപ് പുതുക്കുന്നതിനായി അപേക്ഷിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. www.kerala.mvd.gov.in, PARIVAHAN, SARADHI എന്നീ സൈറ്റുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരള മോട്ടോർ വാഹന വകുപ്പിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് നവീകരിച്ച ഈ സംവിധാനത്തെ കുറിച്ചും അതിന്റെ നടപടിക്രമങ്ങൾ കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി. വിദേശ രാജ്യങ്ങളിൽ താമസമാക്കിയ ഇന്ത്യൻ ലൈസൻസ് ഉള്ളവർക്ക് ആ രാജ്യങ്ങളിലെ ഡോക്ടർമാരുടെയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും മറ്റു ആവശ്യമായ സർട്ടിഫിക്കറ്റുകളും നേടി സാരഥി എന്ന MVDയുടെ സൈറ്റിൽ ഹാജരാക്കി ലൈസൻസ് പുതുക്കുന്നതിനായി കഴിയുമെന്ന് രാജീവ് പുത്തലത്ത് പറഞ്ഞു. ഇവയെല്ലാം ഇംഗ്ലീഷിൽ ഉള്ളതാകണമെന്നത് നിർബന്ധമാണ്. അപേക്ഷകർക്ക് ഫീസും ഇതിനൊപ്പം അടയ്ക്കാവുന്നതാണ്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിനായി ഒരുക്കിയിട്ടുണ്ട്. കേരളാ മോട്ടോർ വെഹിക്കിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഈ സൗകര്യം സാധ്യമാണ്.

അപേക്ഷകന് ഒടിപി അപേക്ഷയുടെ എല്ലാ നടപടിക്രമങ്ങളിലും ലഭ്യമാകുന്നതാണ്. സാധാരണയായി ഇക്കാര്യത്തിലാണ് വിദേശത്തുള്ളവർ ചെറിയ ബുദ്ധിമുട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശത്ത് ലഭ്യമാകുന്ന നമ്പർ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല. അല്ലാത്തപക്ഷം കേരളത്തിൽ ഉപയോഗത്തിലുള്ള ഏതെങ്കിലും നമ്പറുകൾ നൽകേണ്ടതായി വരും. ഒടിപി ലഭിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്. ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകികഴിഞ്ഞാൽ ഫിസിക്കൽ ഡോക്യൂമെന്റസ് ഇല്ലാതെ തന്നെ രേഖകൾ പരിശോധിച്ച് കേരളത്തിലെ അഡ്രസ് എവിടെയാണോ അതിലേയ്ക്ക് തപാൽ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

സാരഥിയിലേയ്ക്ക് മാറ്റപ്പെട്ടപ്പോൾ ഡ്രൈവിംഗ് ലൈസൻസ് നമ്പറുകളിൽ ചെറിയ വ്യത്യാസം വന്നിട്ടുണ്ടെന്നതും പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധയിൽ വയ്‌ക്കേണ്ട ഒരു കാര്യമാണ്. പഴയ ലൈസൻസുകൾ പരിശോധിച്ചാൽ ഈ മാറ്റം വീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് തിരുവനതപുരത്ത് നിന്നും പണ്ടെടുത്ത ലൈസൻസുകളിൽ 01/1234/2002 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ സാരഥി സൈറ്റിലേക്ക് മാറ്റിയപ്പോൾ ഈ ലൈസൻസ് പാറ്റേൺ KL 01 2002 0001234 എന്ന് മാറ്റപ്പെട്ടു. കൂടാതെ ഇതിൽ ലൈസൻസ് ഓൺലൈനായി പരിശോധിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ യഥാർത്ഥ ലൈസൻസ് കയ്യിൽ കരുതേണ്ടതില്ലെന്നതാണ് പുതുതായി കേന്ദ്രം നടപ്പിലാക്കിയ മറ്റൊരു സംവിധാനം. ഇതിന് പകരമായി ഡിജിറ്റൽ ഡോക്യുമെന്റ് കരുതിയാൽ മതിയാകും. പ്ലേയ് സ്റ്റോറിൽ നിന്നും M PARIVAHAN ഇൻസ്റ്റാൾ ചെയ്‌താൽ അതിൽ നിങ്ങൾക്ക് ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഡൗലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് മാത്രമേ ഒറിജിനൽ സ്കാൻ ചെയ്ത രേഖ അപ്‌ലോഡ് ചെയ്യേണ്ടതുള്ളൂ.

ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തു വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുണ്ട്. അങ്ങനെയുള്ളവർക്ക് ലൈസൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഇത്തരത്തിൽ ഒരു ഒന്നിനെ കുറിച്ച് സർക്കാരുകൾ ചിന്തിച്ചത്. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റും കാലാവധി കഴിഞ്ഞാൽ ഇപ്പോൾ ഓൺലൈനായി പുതുക്കാൻ കഴിയും. അതിന് സാധുവായ ലൈസൻസ്, പാസ്പോർട്ട്, വിസ എന്നിവയുണ്ടെങ്കിൽ അവയുടെ കോപ്പി സ്കാൻ ചെയ്തു അപ്പ്ലോഡ് ചെയ്യാം. സർവീസ് ചാർജ് ആയിരം രൂപയാണ്. അപേക്ഷകന്റെ കേരളത്തിലുള്ള അഡ്രസ്സിൽ തപാൽ മാർഗം പുതുക്കിയ അഡ്രെസ്സ് അയച്ചു നൽകുകയാണ് ചെയ്യുന്നത്. കൂടാതെ അപേക്ഷകൻ രേഖാമൂലം ഏർപ്പെടുത്തിയ ഒരാൾക്ക് ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റുകയുമാകാം. ലൈസൻസ് പുതുക്കാനായി ഏത് ജില്ലയിൽ വേണമെങ്കിലും അപേക്ഷ നൽകാവുന്നതുമാണ്.

ലൈസൻസ് പുതുക്കുന്നതിനായി വിദേശത്തുള്ള ആൾക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റും കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ അംഗീകാരമുള്ള ഡോക്ടർമാർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും കാഴ്ച പരിശോധിച്ച ശേഷം നേടിയ സർട്ടിഫിക്കറ്റുമാണ് നൽകേണ്ടത്. അപേക്ഷിച്ച ശേഷം ആപ്ലിക്കേഷൻ ഡൗലോഡ് ചെയ്യാൻ കഴിയും. ഇങ്ങനെ ഡൗൺലോഡ് ചെയ് അപേക്ഷാഫോം ഡോക്ടർമാർ പരിശോധിച്ച് ഫൈനൽ റിസൾട്ട് കൈപ്പറ്റിയ ശേഷം അത് വീണ്ടും അപ്‌ലോഡ് ചെയ്യുക. ഒഫ്താൽമോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ കാഴ്ചാ പരിശോധനാ സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടത് നിർബന്ധമാണ്.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ച വ്യക്തിയ്ക്ക് ഇപ്പോഴും ഇന്ത്യയിൽ അഡ്രസ് ഉണ്ടെങ്കിൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാവുന്നതാണ്. മറ്റൊരു രാജ്യത്തെ ലൈസൻസ് കൈവശമുണ്ട്, എന്നാൽ ഇന്ത്യയിലെ ലൈസൻസ് ഇല്ലാത്ത ആളാണെങ്കിൽ നിങ്ങൾക്ക് ആ രാജ്യത്ത് നിന്നുകൊണ്ട് തന്നെ ഇവിടെ ലേണേഴ്സിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി കേരളത്തിൽ ആരെങ്കിലുമായി ഒരു ഒടിപി നമ്പർ നൽകാനുള്ള സംവിധാനം ഉണ്ടാകണമെന്നത് നിർബന്ധമാണ്. അപേക്ഷിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ ലൈസൻസ് ഉണ്ടെന്ന് വ്യക്തമാക്കണം. ലേണേഴ്സിനുള്ള തീയതി അപേക്ഷകന് തിരഞ്ഞെടുക്കാവുന്നതാണ്. ചോദ്യങ്ങൾ സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുത്ത തീയതിയിൽ നിങ്ങൾ നൽകിയ നമ്പറിൽ ലഭ്യമായ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. മുപ്പത് മിനുട്ടാണ് ടെസ്റ്റിന്റെ ദൈർഘ്യം. പരീക്ഷയിൽ അൻപത് ചോദ്യങ്ങളുണ്ടാകും അതിൽ മുപ്പത് ഉത്തരം ശരിയാണെങ്കിൽ നിങ്ങൾ വിജയിച്ചു എന്നാണ് അർത്ഥം. നാട്ടിൽ വരുന്നതിന് മുന്നോടിയായാണ് ഇത് ചെയ്യേണ്ടത്. 6 മാസത്തത്തെ കാലാവധിയാണ് ലേണേഴ്സിന്. നാട്ടിലെത്തി നിങ്ങളുടെ കയ്യിലെ ലൈസൻസ് ഹാജരാക്കിയാൽ ടെസ്റ്റിന്റെ ആവശ്യമില്ലാതെ നിങ്ങൾക്ക് ഒറിജിനൽ ലൈസൻസ് ലഭ്യമാകും. ഇത്തരത്തിൽ ലൈസൻസ് നേടിയില്ലെങ്കിലും ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിൽ ഇന്ത്യയിൽ വാഹനം ഓടിക്കുന്നതിന് തടസ്സമില്ല. എന്നാൽ മറ്റൊരു രാജ്യത്തെ മാത്രം ലൈസൻസാണ് കയ്യിലുള്ളതെങ്കിൽ ഇന്ത്യയിൽ അതുപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here