gnn24x7

സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് രക്ഷിതാക്കൾ; “പോയി ചാകൂ …!!” എന്ന് ആക്രോശിച്ച് മന്ത്രി

0
345
gnn24x7

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് പരാതി പറയാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതായി നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയ മധ്യപ്രദേശ് പാലക് മാഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളോടായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈക്കോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നത് തുടര്‍ന്നതിനാലാണ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ രക്ഷിതാക്കളെത്തിയത്. എന്നാല്‍, ‘പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ’ എന്നായിരുന്നു പര്‍മാറിന്റെ രോഷത്തോടെയുള്ള പ്രതികരണം.

രക്ഷിതാക്കളോട് മന്ത്രി മാപ്പ് പറയണമെന്നും പരാതി പരിഗണിക്കാന്‍ തയ്യാറാവാത്ത പക്ഷം പര്‍മാര്‍ രാജി വെക്കണമെന്നും രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പര്‍മാറിനെ പുറത്താക്കണമെന്നും രക്ഷിതാക്കളും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here