gnn24x7

Migration Forum in Asia (MFA)യുടെ കുടിയേറ്റ- ഗൾഫ് – വിദേശ- പ്രവാസി തൊഴിലാളികളുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ലത്തീഫ് തെച്ചിക്ക് ക്ഷണം

0
761
gnn24x7

മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ (Migration Forum in Asia-MFA)യുടെ കുടിയേറ്റ- ഗൾഫ് -വിദേശ -പ്രവാസി തൊഴിലാളികളുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ശ്രീ ലത്തീഫ് തെച്ചിക്ക് ക്ഷണം

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മലേഷ്യയിൽ വച്ചു നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ പോവുന്ന പ്ലീസ് ഇന്ത്യ ചെയർമാനും ഫൗണ്ടറും, പ്രവാസി ലീഗൽ സെൽ ന്റെ അന്താരാഷ്ട്ര കോർഡിനേറ്ററുമായ ശ്രീ ലത്തീഫ് തെച്ചിക്ക് റിയാദിലെ അപ്പോളോ ഡെമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി

ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും,ഓസ്ട്രേലിയ, UK, കമ്പോഡിയ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന മലേഷ്യയിലെ ക്വലാലം പൂരിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ പ്രതിനിധീകരിച്ചു കൊണ്ടും വിദേശ ഗൾഫ് കുടിയേറ്റ പ്രവാസി തൊഴിലാളികളെ പ്രതിനിധീകരിച്ചുകൊണ്ടും പ്ലീസ് ഇന്ത്യ ചെയർമാൻ പ്രവാസി പ്രശ്നപരിഹാരത്തിനാ യുള്ള യാത്ര പുറപ്പെടുന്നു.പ്രവാസി പ്രശ്നങ്ങൾ പഠിക്കുന്നതിനുംപരിഹരിക്കുന്നതിന്റെയും ഭാഗമായിലോകോത്തര വേദിയിലേക്കുള്ള ഇദ്ദേഹത്തിന്റെ നാലാമത്തെ യാത്രയാണിത്.പ്ലീസ് ഇന്ത്യയുടെ ഫൗണ്ടറും ചെയർമാനും പ്രവാസി ലീഗൽ സെല്ലിന്റെ അന്താരാഷ്ട്ര കോർഡിനേറ്ററുമായ ശ്രീ ലത്തീഫ് തെച്ചി ഇതിനുമുമ്പും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ട്. ഇതിനുമുൻപ് മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ ദുബൈയിൽ വച്ചു നടത്തിയ പ്രോഗ്രാമിലും അതുപോലെ ഇന്റർനാഷണൽ റിസർച്ചിന്റെ ഭാഗമായി നേപ്പാൾ കഡ്മാണ്ടുവിലും ഇന്റർനാഷണൽ ലേബർ ഓർഗാണൈസേഷൻന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലും ഇദ്ദേഹം മുൻപ് പ്രവാസി പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള യാത്രകൾ നടത്തിയിട്ടുണ്ട്.തന്റെ യാത്രയില്‍ ഇന്ത്യൻ പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, NGO, ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ ഫോർ എബ്രോഡ് NGO പ്രതിനിധികള്‍, അഡ്വക്കേറ്റ് ജോസ് എബ്രഹാം ( സുപ്രീം കോർട്ട് ), മേവാ സിംഗ് ജി, ഡയറക്ടർ ജനറൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ Dr നജീബ്, റെനോയ് സാമുവൽ, Dr രാജേശ്വരി
ഇന്റർനാഷണൽ ലേബർ ഓർഗാണൈസേഷൻസ് ഇന്ത്യൻ കാര്യാലയത്തില്‍ പ്രതിനിധികള്‍ മിസ്സ് സീത ശര്‍മ.
വിദേശ കാര്യ സെക്രട്ടറി ഡോക്ടർ ഔസസഫ് സഈദ്,ഡെല്‍ഹി
പ്രവാസി കാര്യ മന്ത്രാലയം പ്രതിനിധികള്‍, സെക്രട്ടറി, കേന്ദ്ര മന്ത്രി മീനാക്ഷി ലേഹി എന്നിവരുമായും ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തും.
കൂടാതെ വേൾഡ് NRI കൌൺസിൽ പ്രതിനിധി EM ഇസ്ഹാഖ് ഈശ്വരമംഗലം എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും

ജൂലൈ 16 ന് യാത്ര പുറപ്പെട്ടു 17 മുതൽ 21 വരെ മലേഷ്യ ക്വലലംപൂർ റിസോർട്ട് ൽ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തു 22 അദേഹം തിരിച്ച് എത്തും.

കഴിഞ്ഞദിവസം റിയാദിലെ ബത്തയിലുള്ള ഹോട്ടൽ ഡെമോറ യിൽ വച്ചു നടന്ന ചടങ്ങിൽ നാളെ മലേഷ്യ യിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹത്തിന്റെ യാത്ര അയപ്പ് ചടങ്ങില്‍ പ്ലീസ് ഇന്ത്യ സൗദി അറേബ്യൻ നാഷണൽ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
റബീഷ് കോക്കല്ലൂർ, ഷബീർ മോൻ,
അഷ്‌റഫ്‌ മണ്ണാർക്കാട്, റെജു ഗജപ്രിയ, മുഹമ്മദ്‌ അഷർ , പി പി എളേറ്റിൽ എന്നിവരോടൊപ്പം വേൾഡ് വുമൻസ് വിംഗ് പ്രതിനിധികള്‍ ആയ ആബിദ കരിമ്പയിൽ
റഹീന ലത്തീഫ്, ഖമർ ബാനു എന്നിവരോടൊപ്പം ഷമീം നരിക്കുനി സ്വാഗതവും അൻഷാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here