gnn24x7

ബജറ്റിൽ ഉന്നത വിദ്യാഭാസരംഗത്തെ നവീകരണത്തിന് മുൻ‌തൂക്കം

0
176
gnn24x7

തിരുവനന്തപുരം: ബജറ്റില്‍ ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. 1750 ഹോസ്റ്റല്‍ മുറികളുടെ നവീകരണത്തിന് 100 കോടിയും ബജറ്റില്‍ അനുവദിച്ചു. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 150 കോടി. കേരള സര്‍വകലാശാലയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ 50 കോടി.‌

മൈക്രോ ബയോളജി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ 5 കോടി. ഭാവിയുടെ അദ്ഭുതപദാര്‍ഥമായ ഗ്രഫീനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 15 കോടി. സംസ്ഥാനത്ത് 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്കു സമീപവും ഡിജിറ്റൽ സർവകലാശാലയിലുമാണ് പാർക്കുകൾ സ്ഥാപിക്കുക. തിരുവനന്തപുരത്ത് ആഗോളശാസ്ത്രോല്‍സവം സംഘടിപ്പിക്കാന്‍ 4 കോടി.

ഐടി ഇടനാഴികളുടെ വിപുലീകരണം വേഗത്തിലാക്കും. എന്‍എച്ച് 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്രയടി ഐടി പാര്‍ക്കും തുടങ്ങും. ഐടി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here