gnn24x7

രാജസ്ഥാൻ റോയൽസ് അസ്വസ്ഥതപ്പെടുത്തുന്നു, ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയായി: മഞ്ജരേക്കർ

0
288
gnn24x7

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും അധികം അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിലൊന്ന് രാജസ്ഥാൻ റോയൽസ് ആണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണു രാജസ്ഥാനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്നെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണു രാജസ്ഥാൻ. ഒരു കാര്യം പറയാം. ഇംഗ്ലിഷ് താരങ്ങളെ അമിതമായി ആശ്രയിക്കാനുള്ള തീരുമാനമാണ് അവർക്കു തിരിച്ചടിയായത്. കാരണം, ഇംഗ്ലണ്ട് താരങ്ങളുടെ സേവനം അവർക്കു പൂർണമായി ലഭ്യമായിട്ടില്ല’ – മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി ടീമുകൾക്കൊപ്പം ചേർന്നിട്ടില്ല. ക്രിസ് വോക്സ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ വ്യക്തിപരമായ കാരണങ്ങളെ തുടർന്നു ടൂർണമെന്റിൽനിന്നു പിന്മാറിയിരുന്നു. ‘മധ്യനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തുന്നതാണു രാജസ്ഥാന്റെ പ്രധാന പ്രശ്നം. റിയാൻ പരാഗിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ചോർത്ത് പലരും അദ്ഭുതപ്പെടും. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണു പരാഗ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here