gnn24x7

പൈലറ്റുമാരുടെ കൂട്ടരാജി; കടുത്ത പ്രതിസന്ധിയിൽ ആകാശ എയർ

0
98
gnn24x7

ഡൽഹി: ആകാശ എയർ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ സർവീസുകൾ പലതും മുടങ്ങിയ സാഹചര്യമാണുള്ളത്. രാജിവച്ച പൈലറ്റ്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം കമ്പനി അടച്ചുപൂട്ടലിലേക്ക് എന്ന വാർത്തകൾ തള്ളി കമ്പനി സിഇഒയും രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമെന്ന് വിനയ് ദുബെ വ്യക്തമാക്കി. തൊഴിലാളികൾക്ക് അയച്ച ഇമെയിലിൽ ആണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ പ്രവർത്തനം ആരംഭിച്ചത്.  മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആകാശയുടെ കന്നിയാത്ര. കഴിഞ്ഞ വർഷം ജൂലൈ 22 നാണ് ആകാശ ബുക്കിങ് ആരംഭിച്ചത്. ഇൻഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തിൽ ആകാശ ഈടാക്കുന്നത്. എന്നാൽ കന്നിയാത്ര കഴിഞ്ഞാൽ ആകാശ നിരക്കുകൾ കുറച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ്, ഇൻഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാൾ 10 ശതമാനം നിരക്ക് കുറവാണു ആകാശ വാഗ്ദാനം ചെയ്തത്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7