gnn24x7

കപ്പല്‍ ജീവനക്കാരന് കോവിഡ്; 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി

0
669
gnn24x7

പനജി: മുംബൈ-ഗോവ കോര്‍ഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി.
കപ്പല്‍ നിലവില്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും പരിശോധനാ ഫലങ്ങള്‍ പുറത്തു വരുന്നത് വരെ യാത്രക്കാര്‍ കപ്പലില്‍ തുടരണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാസ്കോ ആസ്ഥാനമായുള്ള സാല്‍ഗോങ്കര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ (എസ്.എം.ആര്‍.സി) ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. പരിശോധന ഫലത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് യാത്രക്കാര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here