ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം പാസഞ്ചർ ടെർമിനലിൽനിന്നു റൺവേയിലേക്കു പോകുന്നതിനിടെ രാവിലാണ് അപകടം ഉണ്ടായതെന്നു വൃത്തങ്ങൾ സൂചിപ്പിച്ചു. ജമ്മുവിലേക്കു പോകേണ്ട വിമാനത്തിന്റ ഇടതു ചിറകാണ് തൂണിലിടിച്ചത്. അപടകം ഉണ്ടായതിനെ തുടർന്ന് വിമാനം തിരികെ ബേയിലേക്കു മടങ്ങി. യാത്രക്കാരെ മറ്റൊരു വിമാനത്തിലാണു ജമ്മുവിലേക്കു കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെ അറിയിച്ചു.







































