പോരാട്ടങ്ങൾക്ക് പിന്തുണയുണ്ടാകും; ആയിഷ സുൽത്താനയ്ക്ക് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം

0
28

തിരുവനന്തപുരം: ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള ആയിഷ സുൽത്താനയുടെ പോരാട്ട വിശേഷങ്ങളെ കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ പോരാട്ടങ്ങൾക്ക് പിന്തുണയുണ്ടാകുമെന്ന വാഗ്ദാനവും മുഖ്യമന്ത്രി നൽകിയതായി ആയിഷ സുൽത്താന മാദ്ധ്യമങ്ങളെ അറിയിച്ചു.

കേരള നിയമസഭ ലക്ഷദ്വീപിനു നേരത്തേ തന്നെ പിന്തുണ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നന്ദി പറയണമെന്നു കരുതിയിരുന്നതാണ്. വൈകിയാണു സാധിച്ചത് എന്നു മാത്രം. തനിക്കെതിരായ എഫ്ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളില്ലെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here