gnn24x7

ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്

0
628
gnn24x7

ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള ഈ പ്രത്യേക ഉപകരണം വികസിപ്പിച്ചത്.

ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാല്‍ ഓക്‌സിജന്‍ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കും. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂള്‍ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്‌സൂളും മാറ്റിയാല്‍ യന്ത്രം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here