gnn24x7

ഫ്രാന്‍സില്‍ ഭീകര അക്രമണം : മൂന്നുപേര്‍ മരിച്ചു

0
330
gnn24x7

ഫ്രാന്‍സ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ ഭീകരര്‍ നടത്തിയ അക്രമത്തില്‍ മൂന്നുപേര്‍ മരിച്ചു. കത്തി കൊണ്ട് മാരകമായി അക്രമിച്ച ഭീകരര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫ്രാന്‍സിലെ നോട്രെ-ഡാം ബസിലിക്കയുടെ ഹൃദയഭാഗത്തുള്ള പള്ളിയിലാണ് ഇന്ന് അക്രമണം നടന്നത്. ഫ്രാന്‍സിനെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു ഇന്ന് നൈസില്‍ നടന്ന അക്രമണം. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഈ അക്രമണത്തില്‍ അപലപിച്ചു.

പ്രാര്‍ത്ഥനയ്ക്ക് എത്തിയ ഒരു വൃദ്ധയെ അവര്‍ അതിദാരുണമായി കഴുത്തറത്തു. ഉടനെ നടന്ന വെടിവെപ്പില്‍ ഒരു അക്രമിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമികളില്‍ ഒരാള്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) എന്ന് അന്തമായി ആവര്‍ത്തിച്ചുകൊണ്ടിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സിലെ ദേശീയ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ സംഭവത്തെ വിശദമായി വിശലകനം ചെയ്ത് കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ലാമോ ഫാസിസത്തെക്കുറിച്ച് നൈസ് മേയര്‍ എസ്‌ട്രോസി സൂചന നല്‍കിക്കൊണ്ട് സംസാരിച്ചു. ഇൗ അക്രമണം നടന്നതും ഇതിന്റെ ഭാഗമായിട്ടാവണം എന്ന് അദ്ദേഹം സൂചന നല്‍കി. ഈ മാസം ആദ്യ ആഴ്ചയില്‍ പാരീസിന് പുറത്തുള്ള സ്‌കൂളിനടുത്ത് ശിരച്ഛേദം ചെയ്യപ്പട്ട അധ്യാപിക സാമുവല്‍ പാറ്റിയുടെ കൊലപാതകവുമായി ഇതിന് സാമ്യമുണ്ടെന്ന് എസ്‌ട്രോസി എടുത്തു പറഞ്ഞു.

നൈസില്‍ ഉണ്ടായ അക്രമത്തിന് പുറകില്‍ മറ്റു പ്രകോപിതപരമായി ഒന്നും ഇല്ലെന്ന് പോലീസ് വിലയിരുത്തി. എന്നിരുന്നാലും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രസിഡണ്ട് മാക്രോണ്‍ ഫ്രഞ്ച് കാര്‍ട്ടൂണുകളെ പ്രതിരോധിച്ചത്. എന്നാല്‍ അതേസമയം ചില രാജ്യങ്ങളില്‍ ഫ്രഞ്ച് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പ്രചാരണം വന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാവാം നൈസ് പള്ളിയിലെ അക്രമം എന്ന് അധികാരികള്‍ വിലയിരുത്തുന്നുണ്ട്.

പള്ളിയിലെ അക്രമണത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്. അതില്‍ പ്രായമുള്ള ഒരു സ്ത്രീയും ഒരു പുരുഷനും ഉള്‍പ്പെടും. രണ്ടുപേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. മറ്റൊരു സ്ത്രീയെ അതിക്രൂരമായി കത്തിക്കൊണ്ട് കുറെ തവണ കുത്തിപ്പരിക്കേല്പിച്ചു. പ്രാണരക്ഷാര്‍ത്ഥം സ്ത്രീ അടുത്തുള്ള കഫേയില്‍ അഭയം പ്രാപിച്ചു. പക്ഷേ, പിന്നീട് അവരും മരണപ്പെടുകയായിരുന്നു. അക്രമണം നടന്നയുടന്‍ ഒരാള്‍ അപകടത്തിന്റെ അലാറം ഉത്തച്ചില്‍ മുഴക്കിയതോടെ ആളുകള്‍ കൂടുതല്‍ ജാഗരൂകരായി. ഉടന്‍ സംഭവസ്ഥലത്ത് പോലീസ് എത്തിചേര്‍ന്നു.

‘വളരെ ഭീകരമായ അന്തരീക്ഷമായിരുന്നു. പലരും തെരുവില്‍ ഉച്ചത്തില്‍ നിലവിളിച്ച് അലറുന്നത് കേട്ടു. ജനാലയിലൂടെ നോക്കിയമ്പോള്‍ നിരവധി പോലീസുകാരും വരുന്നതായി കണ്ടു. പിന്നീട് പലവിധ വെടിപ്പെ് ശബ്ദങ്ങളാണ് കേട്ടിരുന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.’ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും വിട്ടുമാറാനാവാതെ പള്ളിക്ക് സമിപം താമസിക്കുന്ന ക്ലോ എന്ന ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നൈസിലെ കടല്‍ത്തീരത്ത് ഒരു ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റി നിരവധിപേരെ കൊലചെയ്തിരുന്നു. അന്ന് മരിച്ചത് 86 പേരായിരുന്നു. ഇന്നത്തെ പള്ളിയിലെ സംഭവം ഇതിനോട് സമാനമായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പോലീസും വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here