gnn24x7

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

0
51
gnn24x7

കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ  രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഉയര്‍ത്തിപ്പിടിക്കാന്‍ കവിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാർ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ പതാക ഇന്ത്യയിലെ പാർട്ടിയുടെ കോടിയാണെന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ് തയാറാകണമായിരുന്നുലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. അസ്തിത്വവും പണയം വെച്ച കോൺഗ്രസ് എങ്ങനെ സംഘപരിവാറിനെ നേരിടുമെന്നുന്നും മുഖ്യമന്ത്രി ചോദിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7