gnn24x7

സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും നിര്‍ത്തിവെച്ചു

0
387
gnn24x7

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സര്‍വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം.

ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കല്ലിടല്‍ നടക്കുന്ന എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്ന കല്ലിടല്‍ ഇന്നത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. പ്രകോപനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും വിവരം ലഭിക്കുന്നു. കല്ലിടലുമായി മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ പ്രകോപനം ജനങ്ങളില്‍ സൃഷ്ടിക്കുമെന്നും കെ-റെയില്‍ അധികൃതരും സര്‍ക്കാരും വിലയിരുത്തുന്നു. എന്നാല്‍ പ്രകോപനം ഒഴിവാക്കാന്‍ സംസ്ഥാന വ്യാപകമായി സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും സാധ്യമായ എവിടെയെങ്കിലും സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെങ്കില്‍ അവിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here