gnn24x7

വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട

0
499
gnn24x7

ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. രാജ്യങ്ങളെ ‘അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിന്‍വലിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണം.

വിദേശത്ത് നിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപത്രം സമര്‍പ്പിക്കണം. 4 ദിവസത്തെ യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാതീയതിക്ക് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയാണ് സമര്‍പ്പിക്കേണ്ടത്.

അതേസമയം കാനഡ, ഹോങ്കോങ്, യുഎസ്എ, ബ്രിട്ടണ്‍, ബെഹ്‌റൈന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‌ലേഡ് ചെയ്താല്‍ മതിയാവും. 82 രാജ്യങ്ങള്‍/മേഖലകളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. രാജ്യങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്നവരില്‍ രണ്ട് ശതമാനം ആളുകളെ റാന്‍ഡം പരിശോധനയ്ക്ക് വിധേയമാക്കും. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ക്വാറന്റീന്‍ ചെയ്ത് കോവിഡ് പരിശോധന നടത്തും. ബാക്കിയുളളവര്‍ 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാവും. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തുക.

വിദേശത്തുനിന്ന് ഒരാഴ്ചയില്‍ത്താഴെ ഹ്രസ്വ സന്ദര്‍ശനത്തിന് നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേരള ആരോഗ്യവകുപ്പും നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. നിശ്ചിതദിവസം വീട്ടിലോ ഹോട്ടലുകളിലോ താമസിച്ച് നാട്ടിലെത്തിയ ആവശ്യം നിര്‍വഹിച്ചശേഷം മടങ്ങണമെന്നാണ് നിര്‍ദേശം. അതിനിടെ കോവിഡ് പോസിറ്റീവ് ആയാല്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here