gnn24x7

വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ

0
280
gnn24x7

അബുദാബി: ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ ജീവനക്കാർക്കു ലഭിക്കൂ. തൊഴിൽ സ്ഥാപന, മന്ത്രാലയ നിയമങ്ങൾ ലംഘിച്ചാലുള്ള പിഴയും സേവനകാല ആനുകൂല്യത്തിൽ നിന്ന് ഈടാക്കും. സ്ഥാപനത്തിന്റെ സാധനങ്ങൾ നഷ്ടപ്പെടുത്തുക, വസ്തുവകകൾ നശിപ്പിക്കുക, തൊഴിലുടമയുടെ സാധന-സാമഗ്രികൾ കേടുവരുത്തുക എന്നിവയ്ക്കുള്ള നഷ്ടപരിഹാരവും വകയിരുത്തും.

തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും സേവനകാല ആനുകൂല്യത്തിന് തൊഴിലാളികൾ അർഹരാണെന്നും അധികൃതർ വ്യക്തമാക്കി. ഒരു വർഷം ജോലി പൂർത്തിയാക്കിയ ശേഷം വീസ റദ്ദാക്കുമ്പോൾ ആനുകൂല്യത്തിന് അർഹതയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here