gnn24x7

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

0
168
gnn24x7

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.

ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ഓഗസ്റ്റ് വരെ ഈ നിയന്ത്രണം തുടരും. ജോലി ചെയ്യുന്നവര്‍ക്ക് ചൂടേറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‍നങ്ങള്‍ തടയുകയാണ് ലക്ഷ്യം. ജൂലൈ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ 2,948 തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 30 ലേബര്‍ ഇന്‍സ്‍പെക്ടര്‍മാരാണ് പരിശോധനകളില്‍ പങ്കെടുത്തത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here