gnn24x7

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ

0
212
gnn24x7

മനാമ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി.

സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ പാരമ്പര്യം. എല്ലാ ജനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രതിനിധി സഭയിലെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പാര്‍ലമെന്റിന് തുല്യമാണ് ബഹ്‌റൈന്‍ പ്രതിനിധി സഭ.

അതേ സമയം ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന നയതന്ത്ര ബന്ധം ശക്തമായി തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ നിയമത്തിനെതിരെ ഔദ്യോഗിക നിലപാടറിയിച്ചിരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here