ദോഹ: ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തു ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തെ ചില ഭാഗങ്ങളില്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴുമെന്നും ഖത്തര്‍ കാലാവസ്ഥാ വിഭാഗം മേധാവി അബ്ദുള്ള അല്‍ മന്നായ് അറിയിച്ചു.
ദോഹയിലും സമീപ പ്രദേശങ്ങളിലും കൂടിയ താപനില 15 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയും അനുഭവപ്പെടും.
കുറഞ്ഞ താപനിലയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗത 15 മുതൽ 25 കിലോമീറ്റർ വരെയാകുമെന്നും, കടൽത്തീരങ്ങളില്‍ 30 കിലോമീറ്റർ മുതല്‍ 40 കിലോമീറ്റർ വരെയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ പോടി മൂലം visibiliy വളരെ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്.