gnn24x7

എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ 1000 ദിർഹം

0
146
gnn24x7

കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കാലപരിധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക. ഈയിനത്തിൽ പരാമവധി 1000 ദിർഹം വരെ ഈടാക്കും.

വീസാ വിവരങ്ങളുമായി എമിറേറ്റ്സ് ഐഡി ബന്ധിപ്പിച്ചതിനാൽ വീസ തീരുന്നതിനൊപ്പം ഐഡി കാർഡും പുതുക്കുകയാണ് വേണ്ടത്.പുതുക്കിയിട്ടില്ലെങ്കിൽ ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ റജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് നേരിട്ടു പുതുക്കാവുന്നതാണ്. അല്ലെങ്കിൽ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കാം. വ്യക്തിഗത വിവരങ്ങൾ തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ഫീസടച്ചാൽ കാർഡ് കുറിയറിൽ വീട്ടിലെത്തിക്കും. സ്വന്തമായി ചെയ്യാൻ അറിയാത്തവർക്ക് ഉപഭോക കേന്ദ്രങ്ങളിലോ ടൈപ്പിങ് സെന്ററുകളിലോ നേരിട്ട് പുതുക്കാം.

ഭിന്നശേഷിക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് ഇളവുണ്ട്. ഇത്തരക്കാർ ഇളവിനായി ഐസിപി വെബ്സൈറ്റിലോ (http://www.icp.gov.ae) സ്മാർട്ട് ആപ്പിലോ (UAE ICP)അപേക്ഷിക്കണം. മൊത്തം 250 ദിർഹമാണ് ഫീസ്. (100 ദിർഹം എമിറേറ്റ്സ് ഐഡിക്കും 100 ദിർഹം സ്മാർട്ട് സർവീസ് ഫീസും 50 ഇലക്ട്രോണിക് സർവീസ് ഫീസ്). അടിയന്തരമായി കാർഡ് ആവശ്യമുള്ളവർ 50 ദിർഹം അധികം നൽകണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here