gnn24x7

സ്ത്രീക്കും പുരുഷനും തുല്യ വേതനത്തിൽ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്

0
228
gnn24x7

ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്.

പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം എന്നത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും ലിംഗ സന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രതിബദ്ധതയുടെയും നിര്‍ണായക ഘടകങ്ങളിലൊന്നാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 64%  തൊഴിലാളികളും സ്ത്രീകളാണ്, ആരോഗ്യ മേഖലയിലെ മൊത്തം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരും ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ മൊത്തം തൊഴിലാളികളില്‍ 31% പേരും സ്ത്രീകളാണ്.

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള കമ്പനികളുടെ എണ്ണം 80,025 ആണ്, സ്ത്രീകൾ മാനേജ്മെന്റ് സ്ഥാനങ്ങളിൽ 21.5 ശതമാനവും പ്രത്യേക തൊഴിലുകളിൽ 32.5 ശതമാനം തൊഴിലാളികളുമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here