gnn24x7

മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാൻ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍

0
260
gnn24x7

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവര്‍മാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ബിജു പ്രഭാകര്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാര്‍ശ.

പി.എസ്.സി പൊതുപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നുമാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഇത് കാണിച്ച് യൂണിയന്‍ എംഡിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാര്‍ശ മാത്രമായിരുന്നു അതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here