gnn24x7

കോവിഡ് 19; ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു

0
199
gnn24x7

ദുബായ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു.

800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം 3000 ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമായ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആശുപത്രിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടു ഫീല്‍ഡ് ആശുപത്രികള്‍ ദുബായില്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നിലവിൽ 4000- 5000 കിടക്കകൾ ദുബായിൽ ലഭ്യമാണെന്നും ഇതു പതിനായിരമായി ഉയർത്തുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here