ദുബായ്: ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം ലഭിച്ചു.
ബെംഗളുരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. ദയ്റെ ഗോൾഡ് സൂക്കിലെ മലബാർ ഗോൾഡ് ഷോറൂമിൽ നിന്നും സ്വർണം വാങ്ങിയപ്പോൾ ഇവർക്കു ലഭിച്ച കൂപ്പണിൽ നിന്നാണു സമ്മാനം ലഭിച്ചത്. ദുബായിലുള്ള ഭർത്താവിനെ കാണാൻ മകൾക്കൊപ്പം എത്തിയതാണ് മീനാക്ഷി.
ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വർണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. നാളെ മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വർണനാണയങ്ങളും ലഭിക്കും.