ഭുവനേശ്വര്‍: കേരളത്തിന് അഭിമാനമായി വനിതാ വോളിബോള്‍ ടീം. ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി.
നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെയാണ് നേരിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ നേടിയാണ് കേരളം റെയില്‍വേയ്‌സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തിയത്. 25-18, 24-14, 25-13 എന്ന നിലയിലാണ് കേരളത്തിന്റെ സ്‌കോര്‍.
ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരത്തിലും ഒരു സെറ്റ് പോലും വഴങ്ങാതെ അതിശയിപ്പിക്കുന്ന വിജയം നേടിയായിരുന്നു കേരളം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.
ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയും സെമിഫൈനലില്‍ മഹാരാഷ്ട്രയെയുമായിരുന്നു കേരളം നേരിട്ടത്. അജ്ഞു ബാലകൃഷ്ണനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഡോ.സി.എസ്. സദാനന്ദനാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. അതേ സമയം പുരുഷ വിഭാഗം റെയില്‍വേയോട് തോറ്റ് സെമി ഫൈനലില്‍ പുറത്തായിരുന്നു.