gnn24x7

എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം

0
118
gnn24x7

അബുദാബി: എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാൻ സാധിക്കും.

ദുബായിലേക്ക് സന്ദര്‍ശക വിസകള്‍ നേരത്തെ അനുവദിച്ചുതുടങ്ങിയിരുന്നു. എന്നാൽ നിലവിൽ താമസവിസയുള്ളവർക്ക് മാത്രമാണ് ഇന്ത്യയിൽനിന്ന് യാത്രാനുമതി ഉണ്ടായിരുന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ പ്രത്യേക ധാരണ പ്രകാരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് ഉൾപ്പടെയുള്ള വിമാനങ്ങളിൽ താമസ വിസക്കാരെ മാത്രമാണ് യുഎഇയുടെ പ്രത്യേക അനുമതിയോടെ കൊണ്ടുപോയിക്കൊണ്ടിരുന്നത്.

ഇതിനിടെ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ദുബായ് സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്ന് യാത്രാ അനുമതി ഇല്ലാത്തതിനാല്‍ വിസ ലഭിച്ചവര്‍ക്ക് യുഎഇയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഈ അവസ്ഥക്കാണ് പരിഹാരമാവുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം എല്ലാത്തരം വിസയുള്ള ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നൽകിയിട്ടുണ്ടെന്ന് അംബാസഡര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെയും യുഎഇയിലെയും എല്ലാ വിമാനക്കമ്പനികള്‍ക്കും എല്ലാത്തരം വിസയുള്ളവരെയും കൊണ്ടുപോകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here