gnn24x7

ഒമാനിൽ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിൽ; പ്രവാസികൾക്കും ശമ്പളത്തോടെ 98 ദിവസം പ്രസവാവധി

0
117
gnn24x7

ഒമാനിൽ പരിഗണനയിലെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം സർക്കാർതൊഴിലാളികളുടെ മിനിമം വേതനം 400 റിയാൽ വരെയാക്കി ഉയർത്തുന്നത് പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ ആരംഭിച്ച ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സിൽ നിന്നും ഉയർത്തിയത് രാജ്യത്തെവ്യവസായ മേഖലക്ക്സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷമാണ്, തൊഴിൽമന്ത്രാലയം സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രവാസി തൊഴിലാളികളുടെ 60 വയസ്സ് പ്രായപരിധി റദ്ദാക്കിയത്. ഇത് ആ വ്യക്തി ഇവിടെയുള്ള കാലത്ത് നേടിയ സമ്പത്തിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങൾ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും പ്രഫ. മഹദ് അൽ ബവയ്ൻ പറഞ്ഞു.

അതേസമയം, ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും പൂർണശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറൽ നാസർ അൽ ജാഷ്മി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്. വനിതാ ജീവനക്കാരോട് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദർ വി പ്രോഗ്രസ് ഫോറം സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം നിർവഹിച്ചു. സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സുൽത്താന്റെ കാഴ്ചപാടിന്റെ ഭാഗമായാണ് ‘ടുഗെദർ വി പ്രോഗ്രസ് ഫോറമെന്ന് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here