gnn24x7

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3366 പേർക്ക്

0
178
gnn24x7

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 3366 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 123,308 ആയി. 1,519 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതുവരെ 82,548 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 39,828 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിൽ 1,843 പേരുടെ നില ഗുരുതരമാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ഒറ്റദിവസത്തിൽ 39 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 932 പേരാണ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി തുടങ്ങിയ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ വർവർധനവാണുണ്ടാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

റിയാദിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1,089 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദയിൽ 527 പേർക്കും മക്കയിൽ 310 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here